എൻ. സുബ്രഹ്മണ്യൻ  Source: News Malayalam 24x7
KERALA

"ഫോണിൽ എഐ ടൂളുകൾ ഒന്നുമില്ല, ഞാൻ പങ്കുവച്ചത് യഥാർഥ ചിത്രം"; വ്യാജ ചിത്രം പ്രചരിപ്പിച്ചില്ലെന്ന വാദത്തിലുറച്ച് എൻ. സുബ്രഹ്മണ്യൻ

പോറ്റിയും മുഖ്യമന്ത്രിയും നിൽക്കുന്ന മുഴുവൻ ദൃശ്യങ്ങളും ലഭ്യമാക്കാൻ പിആർഡിക്ക് വിവരാവകാശം നൽകുമെന്നും എൻ. സുബ്രഹ്മണ്യൻ

Author : പ്രണീത എന്‍.ഇ

കോഴിക്കോട്: മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള യഥാർഥ ചിത്രമാണ് പങ്കുവച്ചതെന്ന വാദത്തിലുറച്ച് കെപിസിസി പ്രവർത്തക സമിതിയംഗം എൻ. സുബ്രഹ്മണ്യൻ. വ്യാജചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിയാണ് സുബ്രഹ്മണ്യൻ വീണ്ടും മൊഴി നൽകിയത്. സുബ്രഹ്മണ്യന്റെ സോഷ്യൽ മീഡിയാ പേജ് കൈകാര്യം ചെയ്യുന്ന വ്യക്തിയിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

കോൺഗ്രസ് ജില്ലാ നേതാക്കൾക്കൊപ്പമാണ് സുബ്രഹ്മണ്യൻ ചേവായൂർ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയത്. ചിത്രം പോസ്റ്റ് ചെയ്ത മൊബൈലിൽ എഐ ടൂൾ ഇല്ലെന്നാണ് എൻ. സുബ്രഹ്മണ്യൻ്റെ വാദം. സഹായിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ നിർദേശപ്രകാരം പോസ്റ്റ് ചെയ്യുന്ന ജോലി മാത്രമാണ് സഹായിക്കുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും നിൽക്കുന്ന മുഴുവൻ ദൃശ്യങ്ങളും ലഭ്യമാക്കാൻ പിആർഡിക്ക് വിവരാവകാശം നൽകുമെന്നും എൻ. സുബ്രഹ്മണ്യൻ പറഞ്ഞു.

സുബ്രഹ്മണ്യനൊപ്പം സ്റ്റേഷനിലെത്തിയ പ്രവർത്തകർ വിവാദ ചിത്രം പ്രദർശിപ്പിക്കുകയും പോറ്റിയേ, കേറ്റിയേ എന്ന പാരഡി പാട്ട് പാടി പ്രതിഷേധിക്കുകയും ചെയ്തു.

SCROLL FOR NEXT