പി.പി. തങ്കച്ചൻ Source: ഫയൽ ചിത്രം
KERALA

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു

മുൻ കെപിസിസി അധ്യക്ഷനും ദീർഘകാലം യുഡിഎഫ് കൺവീനറും ആയിരുന്നു പി.പി. തങ്കച്ചൻ

Author : ന്യൂസ് ഡെസ്ക്

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ (86) അന്തരിച്ചു. വൈകീട്ട് 4.30ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വളരെ കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മുൻ കെപിസിസി അധ്യക്ഷനും ദീർഘകാലം യുഡിഎഫ് കൺവീനറും ആയിരുന്നു പി.പി. തങ്കച്ചൻ, മുൻ നിയമസഭാ സ്പീക്കർ സംസ്ഥാന കൃഷിമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

1968ൽ പെരുമ്പാവൂർ നഗരസഭാ ചെയർമാനായാണ് രാഷ്ട്രീയരംഗത്ത് സജീവമാവുന്നത്. അക്കാലത്ത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാന്മാരിൽ ഒരാളായിരുന്നു. പിന്നീട് ഡിസിസി അധ്യക്ഷനായി. 1982ൽ പെരുമ്പാവൂരിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തുടർന്ന് 1987, 1991, 1996 വർഷങ്ങളിലും തുടർവിജയം കരസ്ഥമാക്കി.

2001ൽ സാജു പോളിനോട് പെരുമ്പൂവൂരിൽ നിന്നും 2006ൽ എം.എം. മോനായിയോട് കുന്നത്തുനാട്ടിലും പരാജയപ്പെട്ടു. അതിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് പതിയെ പിന്മാറുകയായിരുന്നു. പിന്നീട് പാർട്ടിയുടെ പല പദവികളും വഹിച്ചു. ഇതിനിടെയാണ് അസുഖബാധിതനാകുകയും ചികിത്സയിലാകുകയും ചെയ്തത്.

SCROLL FOR NEXT