KERALA

"നടത്തിയത് ദുർഭരണം, മത്സരിക്കാൻ പോലും പാർട്ടി സീറ്റ് നൽകിയില്ല"; പരാജയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് പോയത് നന്നായി എന്ന് ചെന്നിത്തല

താൻ പോയിട്ടെങ്കിലും രണ്ട് വോട്ട് എൽഡിഎഫിന് ലഭിക്കട്ടെ എന്ന് വിചാരിച്ച് കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് കോണ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാജയപ്പെടുന്നതിന് മുമ്പ് മേയർ കോഴിക്കോടേക്ക് തിരിച്ചത് നന്നായി. ഇനി അവിടെ സ്ഥിരതാമസം ആകാം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടി മത്സരിക്കാൻ പോലും സീറ്റ് നൽകിയില്ല. അത്രയും വലിയ ദുർഭരണമാണ് ഉണ്ടായത്. താൻ പോയിട്ടെങ്കിലും രണ്ട് വോട്ട് എൽഡിഎഫിന് ലഭിക്കട്ടെ എന്ന് വിചാരിച്ച് കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ എത്ര ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ ഇനി അറസ്റ്റിലാകുമെന്ന് കാണാമെന്നും രമേശ് ചെന്നിത്തല. കോടതി ഇടപെടൽ മൂലം വലിയ മീനുകളെല്ലാം പിടിയിലാകുന്നു. എൻ. വാസു സിപിഐഎമ്മിൻ്റെ പ്രധാന നേതാവാണ്. ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ എല്ലാം പത്മകുമാറിന് അവധി വേണം. പത്മകുമാറിൽ അറസ്റ്റ് അവസാനിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കലിയുഗ വരധനായ അയ്യപ്പൻ ആരെയും വിടാൻ പോകുന്നില്ല. ജയകുമാറിനെ വച്ച് പുറകിലൂടെ കക്കാം എന്നാണെങ്കിൽ നടക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, എൻ. വാസുവിനെ കിണ്ടി വാസു എന്ന് വിളിച്ച് കെ. മുരളീധരൻ്റെ പരിഹാസം. ശബരിമലയിൽ നിന്ന് കിണ്ടി വരെ അടിച്ച് മാറ്റിയ വ്യക്തിയാണ് വാസു. ജയിലിൽ കിടക്കുന്ന വാസു ഹരിചന്ദ്രനാണെന്നാണ് കടകംപള്ളി പറഞ്ഞത്. വാസു കള്ളനാണെന്ന് പറഞ്ഞാൽ പകുതി താനല്ലേ കൊണ്ടുപോയതെന്ന് കടകംപള്ളിയോട് തിരിച്ചു ചോദിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT