രമേശ് ചെന്നിത്തല Source; Facebook, Ramesh Chennithala
KERALA

"അനർട്ട് സിഇഒ പറയുന്നത്  പച്ചക്കള്ളം"; പിഎം കുസും അഴിമതി തെളിയിക്കാൻ ടെൻഡർ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല

കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നലകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ടില്‍ 100 കോടിയില്‍ പരം രൂപയുടെ അഴിമതിയെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്

പിഎം കുസും അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് തെളിവിനായി ടെൻഡർ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിഎം കുസും അനർട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആവർത്തിച്ചു. അഴിമതി മറയ്ക്കാൻ അനർട്ട് സിഇഒ പച്ചക്കള്ളം പറയുന്നു. 240 കോടിയുടെ ടെൻഡർ വിളിച്ചിട്ടില്ല എന്നാണ് അനർട്ടിന്റെ വാദം. എന്നാൽ ഇ ടെൻഡർ പോർട്ടലിൽ 240 കോടി എന്ന് വ്യക്തമായി പറയുന്നു. ബിഡിലെ തുക തിരുത്തിയതും അഴിമതിക്ക്. സിഎജി റിപ്പോർട്ടിൽ ടെൻഡർ പ്രോസസ് അംഗീകരിച്ചു എന്നതും തെറ്റ്. ഇത് പരിശോധിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത് വന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

അനർട്ട്- പിഎം കുസും അഴിമതി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതിയിരുന്നു. ഫൊറന്‍സിക് ഓഡിറ്റും നിയമസഭാ സമിതിയുടെ അന്വേഷണവും ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നലകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ടില്‍ 100 കോടിയില്‍ പരം രൂപയുടെ അഴിമതി നടക്കുന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ താൻ പുറത്തുവിട്ടിരുന്നതായി ചെന്നിത്തല കത്തിൽ സൂചിപ്പിച്ചു.

ഈ സൗരോര്‍ജ പദ്ധതിയുടെ മറവില്‍ അനര്‍ട്ടിലെ ഒരു ഗൂഢസംഘം വൈദ്യുത മന്ത്രാലയത്തിന്റെ അറിവോടു കൂടി ക്രമവിരുദ്ധമായ നിരവധി കാര്യങ്ങളാണ് കാണിച്ചു കൂട്ടുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നും ചെന്നിത്തല സൂചിപ്പിച്ചു. അടിയന്തിരമായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു വിശ്വസിക്കുന്നു. അനര്‍ട്ട് സിഇഒയെ മാറ്റി നിര്‍ത്തിക്കൊണ്ട് അവിടെ നടന്ന ഇടപാടുകള്‍ പരിശോധിക്കണമെന്നും. ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കണമെന്നും ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.

അനർട്ട് വഴിയുള്ള പിഎം കുസും സോളാർ പമ്പ് പദ്ധതിയിൽ അഴിമതി എന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. നബാർഡിൽ നിന്ന് 175 കോടിയുടെ വായ്പ എടുക്കുന്നതിൽ ക്രമേക്കടുണ്ടെന്ന് രമേശ് ചെന്നിത്തലായാണ് ആരോപണം ഉയർത്തിയത്. ഇതുസംബന്ധിച്ച് രേഖകളും അദ്ദേഹം പുറത്തു വിട്ടിരുന്നു.

SCROLL FOR NEXT