കാസർഗോഡ്: കോൺഗ്രസിന്റെ പ്രധാന ശത്രു മുസ്ലീം ലീഗാണെന്ന് ചെങ്കള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റസാഖ്. കോൺഗ്രസിൻ്റെ പ്രധാന ശത്രു സിപിഐഎമ്മല്ല, മുസ്ലീം ലീഗാണെന്നായിരുന്നു അബ്ദുൾ റസാഖിൻ്റെ പ്രസ്താവന. കോൺഗ്രസ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് പരാമർശം.
"കോൺഗ്രസിൻ്റെ പ്രധാന ശത്രു സിപിഐഎമ്മല്ല. സിപിഐഎമ്മിനെക്കാൾ വലിയ ശത്രു മുസ്ലിം ലീഗാണ്" എന്നാണ് കാസർഗോഡ് ചെങ്കള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റസാഖിന്റെ പരാമർശം. എന്നാൽ ആറുമാസം മുമ്പ് നടത്തിയ പരാമർശം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രചരിപ്പിക്കുന്നു എന്നാണ് കോൺഗ്രസിന്റെ വിശദീകരണം.