KERALA

"ഈഴവ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ല"; ചാത്തന്നൂർ സീറ്റ് തിരികെ വാങ്ങി കോൺഗ്രസ്

ചാത്തന്നൂരിൽ കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയെ സ്ഥാനാർഥിയാക്കാനും തീരുമാനമായിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഫോർവേർഡ് ബ്ലോക്കിന് നൽകിയ ചാത്തന്നൂർ സീറ്റ് തിരിച്ചെടുത്ത് കോൺഗ്രസ്. ഈഴവ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയ്ക്ക് പിന്നാലെയാണ് കോൺഗ്രസ് തീരുമാനം. സീറ്റ് തിരിച്ചെടുത്തതിന് പിന്നാലെ ചാത്തന്നൂരിൽ കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയെ സ്ഥാനാർഥിയാക്കാനും തീരുമാനമായിട്ടുണ്ട്. ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ നേരത്തെ ഹൈക്കമാൻ്റിന് അടക്കം പരാതി നൽകിയിരുന്നു.

SCROLL FOR NEXT