KERALA

നെന്മാറയില്‍ വിസ്മയം? കെ. ബാബുവിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം

കെ. പ്രേമനെ സിപിഐഎം സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തിയിലാണ് കെ. ബാബു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നെന്മാറയില്‍ കെ. ബാബു എംഎല്‍എയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. കെ. ബാബുവിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം. കെ. ബാബുവുമായി ചര്‍ച്ച നടത്തി നേതാക്കള്‍. കെ. പ്രേമനെ സിപിഐഎം സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തിയിലാണ് കെ. ബാബു.

കെ. ബാബുവിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. അതേസമയം ബാബു അനുകൂലമായ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നെന്മാറയില്‍ ബാബുവിന് ഒരു അവസരം കൂടി നല്‍കണണെന്ന് ആവശ്യം സിപിഐഎമ്മില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാതെ കെ പ്രേമനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഇതില്‍ കെ ബാബു അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT