KERALA

ശിൽപ്പ സമുച്ചയത്തിൻ്റെ ഉദ്ഘാടനത്തിൽ വിട്ടുനിന്ന് സ്പീക്കർ; അതൃപ്തി പരസ്യമാക്കി കാനായി കുഞ്ഞിരാമൻ

കലയിൽ രാഷ്ട്രീയം കാണില്ലെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ്റെ ശിൽപ്പ സമുച്ചയത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് സ്പീക്കർ വിട്ടുനിന്നതിൽ വിവാദം. തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടിയിൽ പങ്കെടുക്കാത്തതിൽ കാനായി തന്നെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. പരിപാടി ഉദ്ഘാടനം ചെയ്താൽ സ്പീക്കർക്ക് എന്തെങ്കിലും കുഴപ്പം പറ്റുമോ എന്ന് അറിയില്ലെന്നും കലയിൽ രാഷ്ട്രീയം കാണില്ലെന്നും കാനായി പറഞ്ഞു.

തിരുവനന്തപുരത്തെ പരിപാടി ആണെങ്കിൽ മന്ത്രിമാരുടെ നിര കാണുമായിരുന്നുവെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് വിമർശിച്ചു. തിരുവഞ്ചൂർ പങ്കെടുക്കാത്തതിൽ കലാകാര കൂട്ടായ്മയും ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ചു .

SCROLL FOR NEXT