Source: News Malayalam 24 X7
KERALA

മാളയിൽ പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്;  പ്രതി അറസ്റ്റിൽ

സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Author : ശാലിനി രഘുനന്ദനൻ

തൃശൂർ: മാളയിൽ പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുരുവിലശേരി സ്വദേശി തപസ് വേലു (37) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 24-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

മേലഡൂർ സ്വദേശി വർഗീസിനെ മാരാകായുധം ഉപയോഗിച്ചാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിനിടെ വർഗീസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് വീണ്ടും വെട്ടുകയായിരുന്നു. സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

SCROLL FOR NEXT