കൊല്ലം: പന്മനയിൽ ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയത് സർക്കാർ ഉത്തരവ് ലംഘിച്ചെന്ന് രേഖകൾ. 60% അംഗ പരിമിതനായ രാധാകൃഷ്ണപിള്ളയെ അംഗ പരിമിതർക്കുള്ള അവകാശങ്ങളെ ലംഘിച്ച് സ്ഥലം മാറ്റിയ ഉത്തരവിന്റെ പകർപ്പ് പുറത്ത് വന്നു. ഭിന്നശേഷിക്കാരെ അവരുടെ അനുവാദം കൂടാതെ സ്ഥലം മാറ്റാൻ പാടില്ലെന്ന ഉത്തരവാണ് കാറ്റിൽ പറത്തിയത്. ഭൂമാഫിയയെ സഹായിക്കാനാണ് ഉത്തരവ് ലംഘിച്ചതെന്ന ആരോപണം ശരി വയ്ക്കുന്നതാണ് നടപടി.
ന്യൂസ് മലയാളം വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം റിപ്പോർട്ട് തേയിരുന്നു. തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് റിപ്പോർട്ട് തേടിയത്. ഭിന്നശേഷിക്കാരനായതിലാണ് കളക്ടറുടെ ഇടപെടൽ.
ഈ മാസമാണ് ശാരീരിക പരിമിതികൾ വകവയ്ക്കാതെയായിരുന്നു പന്മന വില്ലേജ് ഓഫീസർ രാധാകൃഷ്ണപിള്ളയെ ദൂരക്ക് സ്ഥലം മാറ്റിയത്. ഭൂമാഫിയക്കെതിരെ നടപടി സ്വീകരിച്ചതിനാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നാണ് ആക്ഷേപം. ഭരണകക്ഷിയിൽപ്പെട്ട ചിലരുടെ നിലം നികത്തൽ തടഞ്ഞതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് രാധാകൃഷ്ണപിള്ള ആരോപിച്ചിരുന്നു.