അടൂർ സ്വദേശി തങ്കപ്പനെ തല്ലിച്ചതച്ച് മകനും മരുമകളും Source; News Malayalam 24X7
KERALA

പൈപ്പും വടിയും ഉപയോഗിച്ച് മർദനം; അടൂരിൽ പിതാവിനെ ക്രൂരമായി തല്ലിച്ചതച്ച് മകനും ഭാര്യയും

മകൻ പൈപ്പ് കൊണ്ടും മകൻ്റ ഭാര്യ വടികൊണ്ടുമാണ് തങ്കപ്പന് നേരെ ആക്രമണം നടത്തിയത്. വീട്ടിലെത്തുന്നതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ അച്ഛനെ മകനും മരുമകളും ചേർന്ന് തല്ലിച്ചതച്ചു. അടൂർ സ്വദേശി തങ്കപ്പന് നേരെയാണ് ആക്രമണമുണ്ടായത്. ഇളയ മകനായ സിജുവിനെതിരെയും ഭാര്യ സൗമ്യക്കെതിരെയും പൊലീസ് കേസെടുത്തു. മകൻ പൈപ്പ് കൊണ്ടും മകൻ്റ ഭാര്യ വടികൊണ്ടുമാണ് തങ്കപ്പന് നേരെ ആക്രമണം നടത്തിയത്. വീട്ടിലെത്തുന്നതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.

SCROLL FOR NEXT