കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിനെതിരെ ഗുരുതര നിരീക്ഷണവുമായി കൊല്ലം വിജിലൻസ് കോടതി. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ നിരീക്ഷണം. വേലി തന്നെ വിളവ് തിന്നെന്നും കോടതിയുടെ നിരീക്ഷണം.
പാളികൾ കൊടുത്തുവിട്ടത് തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പോറ്റിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഗൂഢാലോചന നടത്തി. പോറ്റിയുമായി പത്മകുമാറിന് 2018 മുതൽ ബന്ധമുണ്ടായിരുന്നു. പത്മകുമാറിൻ്റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും എസ്ഐടി കോടതിയിൽ അറിയിച്ചു. പത്മകുമാറിനെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണവും എസ്ഐടി കണ്ടെത്തലും.