സിപിഐ ഇടുക്കി ജില്ലാ സമ്മേളന വേദി  
KERALA

സിപിഐ തകരേണ്ട പാര്‍ട്ടിയെന്ന് തന്നെയാണ് ഇപ്പോഴും അവരുടെ മനസിലിരുപ്പ്; ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം

സിപിഎമ്മിന്റെ മനസിലിരിപ്പ് ഇപ്പോഴും അതുതന്നെയാണെന്നും സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ. ഇടുക്കി ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഐഎമ്മിന് വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന്. സിപിഐ തകരേണ്ട പാര്‍ട്ടിയെന്നും തകര്‍ക്കുമെന്നും എം എം മണി പ്രസംഗിച്ചു. സിപിഎമ്മിന്റെ മനസിലിരിപ്പ് ഇപ്പോഴും അതുതന്നെയാണെന്നും സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

കട്ടപ്പനയില്‍ സിപിഐ ഇടുക്കി ജില്ലാ സമ്മേളനം. മുതിര്‍ന്ന നേതാവ് പി. പളനിവേല്‍ മരിച്ചതിനെത്തുടര്‍ന്ന് സമ്മേളനം രണ്ട് ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. കട്ടപ്പന ടൗണ്‍ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം മുന്‍ റവന്യൂ വകുപ്പ് മന്ത്രിയും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഘടക സമ്മേളനങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ 798 ബ്രാഞ്ച് സമ്മേളനങ്ങളും 96 ലോക്കലും, 10 മണ്ഡലം സമ്മേളങ്ങളും പൂര്‍ത്തീകരിച്ചാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. മുതിര്‍ന്ന നേതാവും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ.കെ. ശിവരാമന്‍ പതാക ഉയര്‍ത്തി.

SCROLL FOR NEXT