KERALA

പിഎം ശ്രീയിൽ സിപിഐയുടെ തുടർനീക്കം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം; നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് നേതാക്കൾ

തുടർ നീക്കത്തിനായി സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

തിരുവന്തപുരം: പിഎം ശ്രീ പദ്ധതിയിലെ സിപിഐയുടെ തുടർനീക്കം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മതിയെന്ന് സിപിഐ എക്സിക്യൂട്ടീവിൽ തീരുമാനം. തുടർ നീക്കത്തിനായി സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി. എന്നാൽ നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് തന്നെയാണ് നേതാക്കളുടെ തീരുമാനം.

പിഎം ശ്രീയിൽ മുന്നണയിലുണ്ടായത് തെറ്റായ പ്രവണതയാണെന്നും മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും ഇപ്പോൾ പിന്നോട്ട് പോകരുതെന്നും എക്സിക്യൂട്ടീവിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശയപരവും രാഷ്ട്രീയപരവുമായ ശരിയായ തീരുമാനം സിപിഐ എടുക്കുമെന്നാണ് ആലപ്പുഴയിൽ ചേർന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോ​ഗത്തിൽ ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.

SCROLL FOR NEXT