വീണാ വിജയൻ Source: Files
KERALA

"വീണയുടെ അക്കൗണ്ടിലേക്ക് ഇടത് സർക്കാരിൻ്റെ കാലത്ത് പണം വന്നത് തെറ്റ്"; സിപിഐ കൊല്ലം ജില്ലാ നേതൃത്വത്തിൽ രൂക്ഷ വിമർശനം

വീണയെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐക്കില്ലെന്നും ജില്ലാ ഘടകത്തിൽ വിമർശനം...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സിപിഐ കൊല്ലം ജില്ലാ നേതൃത്വത്തിൽ രൂക്ഷ വിമർശനം. ടി. വീണയുടെ അക്കൗണ്ടിലേക്ക് ഇടതു സർക്കാരിന്റെ കാലത്ത് പണം വരാൻ പാടില്ലായിരുന്നു. പണം വന്നെങ്കിൽ അത് അഴിമതി തന്നെയാണ്. വീണയെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐക്കില്ലെന്നുമാണ് ജില്ലാ ഘടകത്തിലുണ്ടായ വിമർശനം.

സിപിഐഎം നേതൃത്വത്തിന് നേരെയും സിപിഐ കൊല്ലം ജില്ലാ നേതൃത്വം രൂക്ഷ വിമർശനമുയർത്തി. സിപിഐയുടെ വളർച്ച തടയാൻ ശ്രമിക്കുന്നത് സിപിഐഎമ്മാണ്. കോൺഗ്രസോ ബിജെപിയോ മുസ്ലിം ലീഗോ അല്ല പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്നും വിമർശനം.

ചാത്തന്നൂരിൽ സിപിഐഎം-ബിജെപി ഡീൽ ഉണ്ടായെന്നും സിപിഐ അംഗങ്ങൾ ആരോപിക്കുന്നു. ചാത്തന്നൂർ, കൊട്ടാരക്കര മണ്ഡലങ്ങളുടെ കാര്യത്തിൽ സിപിഐഎം-ബിജെപി നീക്കുപോക്കുണ്ടായി. ആർ രാജേന്ദ്രന്റെ പരാജയത്തിന് ജയലാലും സംഘവും വഴിയൊരുക്കി. ആർ. രാജേന്ദ്രൻ ഒരുകാരണവശാലും സ്ഥാനാർഥിയാകാൻ പാടില്ലായിരുന്നു. അതു ബിജെപിക്ക് കളമൊരുക്കാൻ സഹായകരമായിയെന്നും വിമർശനം.

SCROLL FOR NEXT