KERALA

ശബരിമല വിഷയം തിരിച്ചടിച്ചു, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു, ബിജെപിയുമായി സർക്കാരിന് ബന്ധമുണ്ടെന്ന പ്രചാരണം പ്രശ്നമായി: ബിനോയ് വിശ്വം

പരാജയം സിപിഐ പരിശോധിക്കുമെന്നും കൂട്ടായി തിരുത്തി എൽഡിഎഫ് തിരിച്ചുവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തിരിച്ചടിയായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു. ബിജെപിയുമായി സർക്കാരിന് ബന്ധമുണ്ടെന്ന പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രശ്നമായെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രമായ ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു. ബിജെപിയുമായി സർക്കാരിന് ബന്ധമുണ്ടെന്ന് ന്യൂനപക്ഷങ്ങൾ കരുതി. ഒപ്പമുണ്ടായിരുന്ന ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണ്. പരാജയം സിപിഐ പരിശോധിക്കുമെന്നും കൂട്ടായി തിരുത്തി എൽഡിഎഫ് തിരിച്ചുവരുമെന്നും ബിനോയ് വിശ്വം അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തിൽ വൈകിയെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് ഇത് നേരത്തെ പറഞ്ഞതാണ്. അന്വേഷണ സംഘത്തിനുമേൽ ഇപ്പോഴും സർക്കാരിന്‍റെ നിയന്ത്രണമുണ്ട്. വമ്പന്മാർ പിടിയിലാകാൻ ഉണ്ടെന്ന് കോടതി തന്നെ പറഞ്ഞതാണ്. എന്നാൽ അന്വേഷണസംഘം മടിച്ചു നിൽക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

SCROLL FOR NEXT