കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ പിണറായി വിജയനെതിരെ കടുപ്പിച്ച് സിപിഐ. പിണറായി പറയുന്നത് അല്ലെന്നും, വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യണം എന്നും പി.പി. സുനീർ പ്രതികരിച്ചു. ആവശ്യത്തിൽ നിന്ന് പുറകോട്ടിലെന്നും കീഴ്‌വഴക്കങ്ങൾ ഒക്കെ മാറ്റിയ പാരമ്പര്യം ഇടതു പാർട്ടികൾക്കുണ്ടെന്നും സുനീർ കൂട്ടിച്ചേർത്തു.
ഭരണഘടന പോലും ഭേദഗതി ചെയ്യാനുള്ള സാഹചര്യമുള്ളപ്പോൾ കീഴ്‌വഴക്കത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് സുനീർ ചോദിച്ചു. സിപിഐ പറഞ്ഞുകൊണ്ടിരുന്നത് കേൾക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. നിലപാടിൽ മാറ്റം വരണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്. ഉപനേതൃസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്നതിൻ്റെ പ്രധാന കാരണം ഇതാണെന്നും സുനീർ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന കീഴ്‌വഴക്കം എൽഡിഎഫിനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്.