Source: FB
KERALA

തൃശൂരിലെ സിപിഐഎം സ്ഥാനാർഥി ചിത്രം തെളിയുന്നു; മത്സരത്തിന് സി. രവീന്ദ്രനാഥും എ.സി. മൊയ്തീനും

തൃശൂരിൽ സിപിഐഎം സ്ഥാനാർഥികളുടെ അന്തിമ പട്ടിക തയ്യാറായി...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഐഎം സ്ഥാനാർഥികളുടെ അന്തിമ പട്ടിക തയ്യാറായി. മണലൂരിൽ മുൻ മന്ത്രി സി. രവീന്ദ്രനാഥ് മത്സരിക്കും. കുന്നംകുളത്ത് സിറ്റിംഗ് എംഎൽഎ എ.സി. മൊയ്തീൻ മൂന്നാമതും മത്സരിക്കാൻ തീരുമാനമായി. ടേം വ്യവസ്ഥകൾ മറികടന്ന് മൊയ്തീൻ മത്സരിക്കുന്നത് അഞ്ചാം തവണയാണ്. മറ്റ് മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർ തുടരാനും തീരുമാനമായി.

മണ്ഡലങ്ങളും സ്ഥാനാർഥികളും

- മണലൂർ - സി. രവീന്ദ്രനാഥ്

- കുന്നംകുളം - എ.സി. മൊയ്തീൻ

- ഗുരുവായൂർ - എൻ.കെ. അക്ബർ

- വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പള്ളി

- ചേലക്കര - യു.ആർ. പ്രദീപ്

- ഇരിഞ്ഞാലക്കുട - പ്രൊഫ. ആർ. ബിന്ദു

- പുതുക്കാട് - കെ.കെ. രാമചന്ദ്രൻ

സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങൾ തൃശൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസങ്ങളിൽ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുക.

SCROLL FOR NEXT