KERALA

ഒരു മുഴം മുമ്പേ സിപിഐഎം; സ്ഥാനാർഥി പട്ടികയ്ക്ക് നാളെ അന്തിമരൂപമാകും

ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നീക്കങ്ങൾക്ക് വേഗം കൂട്ടി സിപിഐഎം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപംനൽകും. ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ പട്ടിക പരിഗണിച്ചാണ് അന്തിമരൂപം തയ്യാറാക്കുക.

മറ്റന്നാൾ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം പട്ടികയ്ക്ക് അംഗീകാരം നൽകും. തുടർന്ന് സ്ഥാനാർഥി പട്ടിക അതാത് ജില്ലാ കമ്മിറ്റികളിൽ അവതരിപ്പിക്കും. ഞായറാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. സീറ്റ് വിഭജനം വെള്ളിയാഴ്ചയോടെ പൂർത്തിയാക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.

അതേസമയം, കണ്ണൂരിലെ സ്ഥാനാർഥി പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. പേരാവൂരിൽ കെ.കെ. ശൈലജ, തലശേരിയിൽ കാരായി രാജൻ, കല്യാശേരിയിൽ എം. വിജിൻ, പയ്യന്നൂരിൽ ടി.എ. മധുസൂദനൻ എന്നിവരും അഴീക്കോട് കെ.വി. സുമേഷ്, തളിപ്പറമ്പിൽ പി.കെ. ശ്യാമള, മട്ടന്നൂരിൽ വി.കെ. സനോജ് ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന വിവരം.

SCROLL FOR NEXT