കണ്ണൂർ: കണ്ണൂരിൽ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിന് എതിരെ രംഗത്ത് വന്ന ടി.കെ ഗോവിന്ദനെ പുറത്താക്കാൻ ജില്ല ഘടകത്തിന് നിർദേശം നൽകി സിപിഐഎം സംസ്ഥാന നേതൃത്വം. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ വൈകിട്ട് മലപ്പട്ടത്ത് രാഷ്ട്രീയ വിശദീകരണയോഗം ചേരും. എ.വി ജയരാജൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ സംസാരിക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത് രണ്ടാമത്തെ ആളാണ് കണ്ണൂർ രാഷ്ട്രീയത്തിൽ പാർട്ടിക്കെതിരെ വിമത സ്വരം ഉയർത്തി പുറത്താകുന്നത്. നേരത്തെ വി. കുഞ്ഞി കൃഷ്ണനെ പാർട്ടി പുറത്താക്കിയിരുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 60 വർഷത്തോളമായി പാർട്ടിയുടെ കണ്ണൂരിലെ നേതാവും കൂടിയാണ് ടി.ഗോവിന്ദൻ. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനത്തിനെതിരെ ടി. ഗോവിന്ദൻ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ എന്ന നിലയിലാണ് പി.കകെ. ശ്യാമളയ്ക്കെതിരെ എതിർപ്പുയർന്നത്.