കെ. സുരേന്ദ്രൻ്റെ കുത്തിയിരിപ്പ് സമരം  Source: News Malayalam 24x7
KERALA

"സംഘർഷത്തിൽ പിടിയിലായ ലീഗ് പ്രവർത്തകനെതിരെ ചുമത്തിയത് നിസാര വകുപ്പ്"; പാലക്കാട് പൊലീസ് സ്റ്റേഷനിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കുത്തിയിരിപ്പ് സമരം

അതേ സംഘർഷത്തിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകനെതിരെ ഗുരുതര വകുപ്പ് ചുമത്തിയെന്നും ആരോപണം

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കുത്തിയിരിപ്പ് സമരം. തെങ്കര ലോക്കൽ സെക്രട്ടറി കെ. സുരേന്ദ്രനാണ് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ പിടിയിലായ മുസ്ലീം ലീഗ് പ്രവർത്തകനെതിരെ നിസാര വകുപ്പ് ചുമത്തിയെന്ന് ആരോപിച്ചാണ് സമരം.

മുസ്ലീം ലീഗ് പ്രവർത്തകനെതിരെ നിസാര വകുപ്പ് ചുമത്തിയ അതേ സംഘർഷത്തിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകനെതിരെ ഗുരുതര വകുപ്പ് ചുമത്തിയെന്നും ലോക്കൽ സെക്രട്ടറി ആരോപിക്കുന്നുണ്ട്. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത് അനുസരിച്ചാണ് മണ്ണാർക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ എൻ. ശംസുദ്ദീൻ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങി പ്രതികളെ സഹായിക്കുന്നുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന സമത്ത് അന്യായമായി ഒന്നും തന്നെ സിപിഐഎം ചോദിക്കുന്നില്ല. നീതി നടപ്പിലാക്കി തരണമെന്ന് മാത്രമാണ് ആവശ്യമെന്നും സിപിഐഎം നേതാവ് സുരേന്ദ്രൻ പറഞ്ഞു.

SCROLL FOR NEXT