വി. കുഞ്ഞികൃഷ്ണനും സി. വൈശാഖും Source: News Malayalam 24x7
KERALA

പിണങ്ങിയവർ പണിയാകുമോ? പയ്യന്നൂരിൽ സിപിഐഎം വിമതർ മത്സരത്തിന്; വി. കുഞ്ഞികൃഷ്ണനും സി. വൈശാഖും പരിഗണനയിൽ

ടി.ഐ. മധുസൂദനൻ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് നീക്കം...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ നീക്കവുമായി സിപിഐഎം വിമതർ. ടി.ഐ. മധുസൂദനൻ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് നീക്കം.

ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ച് പുസ്തകം എഴുതിയ വി. കുഞ്ഞികൃഷ്ണൻ, സിപിഐഎം വിമതനായി നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ച മുൻ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് എന്നിവരിൽ ഒരാൾ സ്ഥാനാർഥിയാകാനാണ് സാധ്യത. ഔദ്യോഗികമായി പ്രഖ്യാപനം വന്നാൽ നിലപാട് പറയാം എന്നാണ് വി. കുഞ്ഞികൃഷ്ണന്റെ പ്രതികരണം.

തുടക്കം മുതൽ മത്സരരംഗത്ത് ഉണ്ടാകില്ല എന്നായിരുന്നു കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നത്. ടി.ഐ. മധുസൂദനൻ തന്നെ സ്ഥാനാർഥി ആകുന്നതോടെ ഫണ്ട് വിവാദം ഉൾപ്പെടെ വീണ്ടും ചർച്ചയാക്കുക കൂടിയാണ് പാർട്ടിയുമായി അകന്നവരുടെ നീക്കം.

SCROLL FOR NEXT