ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുടെ വർഗീയ പ്രവർത്തനം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണ്. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും അവരുടെ കൂടെയുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കയും കെ.സി. വേണുഗോപാലും ജയിച്ചത് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടു കൊണ്ടാണെന്നും എം.വി. ഗോവിന്ദൻ്റെ വിമർശനം.