KERALA

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; പഞ്ചായത്ത് അംഗത്തെ സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു

ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗമായ സി. സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ജോലി വാഗ്‌ദാനം ചെയ്ത് പീഡപ്പിച്ചെന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് അംഗത്തെ സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗമായ സി. സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ നിന്നും സുജിത്തിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 23 കാരിയുടെ പരാതിയിൽ സുജിത്തിനെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ ഒളിവിൽ പോയ സുജിത്തിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

SCROLL FOR NEXT