Source: ഫയൽ ചിത്രം
KERALA

ജി. സുധാകരൻ പാർട്ടിയെ ചതിച്ചു എന്നത് ജനങ്ങളോട് വിശദീകരിക്കും; വെല്ലുവിളി മറികടക്കാൻ പൊതുയോഗങ്ങളുമായി സിപിഐഎം

സംസ്ഥാന സെക്രട്ടറി അടക്കം പങ്കെടുക്കുന്ന പൊതുയോഗങ്ങളും സംഘടിപ്പിക്കും

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജി.സുധാകരൻ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താൻ സിപിഐഎം തീരുമാനം. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജനറൽബോഡി യോഗങ്ങളും സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി അടക്കം പങ്കെടുക്കുന്ന പൊതുയോഗങ്ങളും സംഘടിപ്പിക്കും. സുധാകരൻ പാർട്ടിയെ ചതിച്ചു എന്നത് ജനങ്ങളോട് വിശദീകരിക്കാനും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

പാർട്ടി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ കടുത്ത വിമർശനങ്ങളുമായി ജി. സുധാകരൻ പ്രതികരിച്ചിരുന്നു. ചുവന്ന കൊടി പിടിച്ചത് കൊണ്ട് കമ്മ്യൂണിസ്റ്റ് ആകില്ലെന്നും പാർട്ടിക്കെതിരെ ഒരക്ഷരം താൻ പോലും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വർഗ വഞ്ചകൻ ആണെന്ന് പലരും തന്നെ വിളിച്ചു. വർഗത്തിൻ്റെ അർഥം പോലും അറിയാത്തവരാണ് തന്നെ അങ്ങനെ വിളിക്കുന്നത്. അവരാണ് ഈ പാർട്ടിയെ കുഴിയിറക്കി കൊണ്ടിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ആറ് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന അതിനിർണായക പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും അപചയവും പാര്‍ട്ടി പ്രവര്‍ത്തന രംഗത്തെ തന്‍റെ ചരിത്രവും എണ്ണി പറഞ്ഞാണ് സുധാകരന്‍ സിപിഐഎമ്മുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിച്ചത്. ഒരു മുന്നണിയിലും ചേരില്ലെന്നും ആരുടെയും പിന്തുണ തേടി അങ്ങോട്ട് പോകില്ലെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു.

SCROLL FOR NEXT