KERALA

ഒറ്റപ്പാലത്ത് സിപിഐഎം പ്രവർത്തകനെ മർദിച്ച കേസ്; ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തെക്കുംചെറോട് സ്വദേശിയും മുൻ ലോക്കൽ കമ്മിറ്റി അംഗവും നിലവിലെ പാർട്ടി അംഗവുമായ സുരേന്ദ്രനാണ് ആക്രമിക്കപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സിപിഐഎം പ്രവർത്തകനെ ക്രൂരമായി മർദിച്ച കേസിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ലക്കിടി ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന അനിൽകുമാർ, സിഐടിയു തൊഴിലാളി വിജിദാസ്, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പ്രിൻസ് എന്നിവരാണ് അറസ്റ്റിലായത്.

ലക്കിടി തെക്കുംചെറോട് സ്വദേശിയും മുൻ ലോക്കൽ കമ്മിറ്റി അംഗവും നിലവിലെ പാർട്ടി അംഗവുമായ സുരേന്ദ്രനാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദിച്ചു പരിക്കേൽപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

കൈകാലുകൾക്കു പരുക്കേറ്റ സുരേന്ദ്രനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കാലങ്ങളായി സിപിഐഎമ്മിൻ്റെ കൈവശമുണ്ടായിരുന്ന തെക്കും ചെറോട് വാർഡ് നഷ്ടപ്പെട്ടതിന് ഉത്തരവാദി താനാണെന്നു ചിലർ അപഖ്യാതി പരത്തിയിരുന്നെന്നും ഇവരാണ് ആക്രമണത്തിനു പിന്നിലെന്നും സുരേന്ദ്രൻ്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT