ടി.ഗോപാലകൃഷ്ണൻ്റെ പ്രസംഗത്തിനിടെ Source: News Malayalam 24x7
KERALA

"തടയാൻ വന്നാൽ വന്നതുപോലെ ആരും തിരിച്ചുപോകില്ല, ദേഹത്തെ ഇറച്ചിയുടെ തൂക്കം കുറയും"; യുഡിഎഫിനെതിരെ സിപിഐഎം നേതാവിൻ്റെ ഭീഷണി പ്രസംഗം

സിപിഐഎം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ യുഡിഎഫിനെതിരെ ഭീഷണി മുഴക്കിയത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: യുഡിഎഫിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം പട്ടാമ്പി ഏരിയ സെക്രട്ടറി. റോഡ് നിർമാണത്തെ കുറിച്ചുള്ള സംസാരത്തിനിടെയായിരുന്നു സിപിഐഎം ഏരിയ സെക്രട്ടറി ടി.ഗോപാലകൃഷ്ണൻ യുഡിഎഫിനെതിരെ ഭീഷണി മുഴക്കിയത്.

പട്ടാമ്പി ടൗണിൽ നടക്കുന്ന റോഡ് നവീകരണം കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങൾ തടയാൻ ശ്രമിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച വീതിയിലല്ല റോഡ് നിർമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് നിർമാണം തടഞ്ഞത്. എന്നാൽ പട്ടാമ്പിയിലെ റോഡ് നിർമാണം തടയാൻ വന്നാൽ വന്നതുപോലെ ആരും തിരിച്ചുപോകില്ലെന്നും, ദേഹത്തെ ഇറച്ചിയുടെ തൂക്കം കുറയുമെന്നുമായിരുന്നു ഏരിയ സെക്രട്ടറി പറഞ്ഞത്.

പട്ടാമ്പിയിലെ വികസന പ്രവർത്തനങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ നടത്തിയ 'റോഡ് മൂഡ്, ചായ മൂഡ്' പരിപാടിയിലായിരുന്നു ഏരിയ സെക്രട്ടറിയുടെ പ്രസംഗം.

SCROLL FOR NEXT