പ്രതീകാത്മക ചിത്രം 
KERALA

മദ്യനികുതിയിലെ ഇളവ്; സർക്കാരിൻ്റെ അഴിമതി സ്ഥിരീകരിച്ചുവെന്ന് സിപിഐഎം സെക്രട്ടറിയേറ്റ്

സതീശൻ്റെ നേതൃത്വത്തിൽ ശതകോടികളുടെ അഴിമതിയാണ് വെളിച്ചത്തു വന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസ് വിലക്കിയതോടെ വീര്യം കുറഞ്ഞ മദ്യത്തിലെ നികുതി ഇളവിലെ അഴിമതി സ്ഥിരീകരിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സതീശൻ്റെ നേതൃത്വത്തിൽ ശതകോടികളുടെ അഴിമതിയാണ് വെളിച്ചത്ത് വന്നത്.

കുത്തക കമ്പനികൾക്ക് വേണ്ടി സർക്കാർ കള്ളക്കളി നടത്തി. ഇത് മറച്ചുവയ്ക്കാനാണ് അടിയന്തര പ്രമേയ നോട്ടീസ് പോലും അവതരിപ്പിക്കാൻ സമ്മതിക്കാത്തതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ആരോപിച്ചു.

പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ച അഴിമതിയാരോപണം നിയമസഭയുടെ ടിവിയായ സഭാ ടിവിയില്‍ നിന്ന്‌ പോലും നീക്കം ചെയ്‌തത്‌ നിയമസഭയുടെ ചരിത്രത്തിലെ തീരാക്കളങ്കമാണ്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെൻ്റിൽ സ്വീകരിക്കുന്ന ജനാധിപത്യ നടപടികള്‍ കേരളത്തിലും പകര്‍ത്തിയെടുക്കാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നതെന്നും സിപിഐഎം ആരോപിച്ചു.

SCROLL FOR NEXT