KERALA

കെ.എം. ഷാജി വർഗീയവാദി; അധിക്ഷേപ പരാമർശവുമായി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ

ഇയാൾക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് നടപടിയുണ്ടായേക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

വയനാട്: വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ.എം. ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. കാസർ​ഗോഡ് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിവാദ സന്ദേശം പ്രചരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് സന്ദേശം പങ്കുവെച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാൾക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്വീകരിച്ച സംഭവത്തെ പരാമർശിച്ചുകൊണ്ടാണ് സന്ദേശം തുടങ്ങുന്നത്. തുടർന്ന് കെ.എം. ഷാജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉൾപ്പെടുത്തിയിരുന്നു.

“ഉറക്കത്തിൽ പോലും മതം മതം മാത്രമാണെന്ന് പറയുന്ന കെ.എം. ഷാജി പിണറായി വിജയൻ്റെ മുന്നിൽ നിവർന്ന് നിൽക്കുമ്പോൾ മുട്ടുവിറക്കും” തുടങ്ങിയ വാചകങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നത്. രാഷ്ട്രീയപരവും വ്യക്തിപരവുമായ കടുത്ത വിമർശനങ്ങളടങ്ങിയ ആ സന്ദേശം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

SCROLL FOR NEXT