രാഹുൽ മാങ്കൂട്ടത്തിൽ Source: facebook
KERALA

"ആരും പരാതി നൽകാൻ തയ്യാറാകുന്നില്ല"; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ദുർബലമെന്ന വിലയിരുത്തലിൽ ക്രൈം ബ്രാഞ്ച്

15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ള കേസുകൾ ദുർബലമെന്ന വിലയിരുത്തലിൽ ക്രൈം ബ്രാഞ്ച്. ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് തെളിവുകൾ ശേഖരിക്കുകയാണ്. 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

തെളിവ് ശേഖരണത്തിൻ്റെ ഭാഗമായാണ് ഗർഭചിദ്രം നടത്തി എന്നു പറയുന്ന ബെംഗളൂരിലെ ആശുപത്രിയിലേക്ക് ക്രൈം ബ്രാഞ്ച് സംഘം പോകുന്നത്. ഇവിടെ നിന്നും തെളിവുകൾ ശേഖരിച്ചാൽ ഇരയായ പെൺകുട്ടിയിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാനാകുമെന്നാണ് വിലയിരുത്തൽ. അല്ലാത്തപക്ഷം മൂന്നാം കക്ഷികൾ നൽകിയിരിക്കുന്ന പരാതികളിൽ കേസുമായി മുന്നോട്ടു പോകാൻ ആകാത്ത സാഹചര്യമുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം വിലയിരുത്തുന്നുണ്ട്. ഈ മാസം 15ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.

അതേസമയം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും രാഹുൽ മങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നുള്ള നിലപാടിലാണ് എ ഗ്രൂപ്പ്. മണ്ഡലത്തിൽ സജീവമാക്കണമെന്നും അഭിപ്രായമുണ്ട്. എന്നാൽ പാർട്ടിക്ക് ഒറ്റ നിലപാടെ ഉള്ളൂ എന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്താൽ അത് പാർട്ടിക്ക് മുഴുവൻ ഏൽക്കുന്ന തിരിച്ചടിയാകും എന്നുമാണ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷക്കാരുടെ നിലപാട്.

വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് നിലപാടും വി.ഡി. സതീശൻ ആവർത്തിച്ചു. രാഹുൽ അനുകൂല സൈബർ ഇടങ്ങളിൽ വരുന്ന പോസ്റ്റുകൾ പാർട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം കണ്ടില്ലെന്ന് നടിക്കരുതെന്നും വി.ഡി. സതീശൻ പക്ഷം ഓർമിപ്പിക്കുന്നുണ്ട്.. അതേസമയം എ ഗ്രൂപ്പിന്റെ നിലപാടിനോട് യോജിക്കുകയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും കെപിസിസി നേതൃത്വവും. മാത്രവുമല്ല

SCROLL FOR NEXT