KERALA

പരീക്ഷ ക്രമക്കേടിൽ അതിവേഗ അന്വേഷണം; ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ആസ്ഥാനത്ത്

അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് പി.എസ്.സി നേരത്തെ അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തി. ഐജി അജിത ബീഗവും സംഘവുമാണ് പിഎസ്‍സി ആസ്ഥാനത്ത് എത്തിയത്. അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് പി.എസ്.സി നേരത്തെ അറിയിച്ചിരുന്നു.

സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങളിലെ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നാണ് പിഎസ്‌സിയുടെ വിലയിരുത്തൽ. അന്വേഷണത്തിന് ആവശ്യമായതും ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതുമായ രേഖകൾ നിയമാനുസൃതമായി ആവശ്യപ്പെടുന്ന പക്ഷം കൈമാറുന്നതാണെന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചിരുന്നു.

SCROLL FOR NEXT