Source: Files
KERALA

'അന്‍സിബയ്‌ക്കെതിരെ ക്രൂരമായ വ്യക്തിയധിക്ഷേപം'; ലക്ഷ്മി പ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷവിമര്‍ശനം

അൻസിബയ്ക്കെതിരെ അപകീർത്തിപ്പെടുത്തുന്നതും വ്യക്തി അധിക്ഷേപവും അടങ്ങിയ പരാമർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയിരുന്നു...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: അൻസിബ ഹസന് എതിരായ ലക്ഷ്മി പ്രിയയുടെ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അൻസിബയ്ക്കെതിരെ അപകീർത്തിപ്പെടുത്തുന്നതും വ്യക്തി അധിക്ഷേപവും അടങ്ങിയ പരാമർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയിരുന്നു. ഇതിനെതിരെയാണ് രൂക്ഷവിമർശനം.

ഇതിനെതിരെ കഴിഞ്ഞ ദിവസം അൻസിബ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കഥകളും, അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. അമ്മയുടെ മുൻ പ്രസിഡൻ്റ് ശ്വേത മേനോൻ ആണ് പ്രചാരണങ്ങൾക്ക് പിന്നിലെന്ന് അൻസിബ ആരോപിച്ചിരുന്നു.

അതേസമയം, ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കടവന്ത്ര സിഐ എറണാകുളം സെൻട്രൽ എസിപിക്ക് റിപ്പോർട്ട് നൽകി. മറ്റൊരാൾ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ ശ്വേത മേനോൻ, ടിനി ടോം, നീന കുറുപ്പ് അടക്കമുള്ളവരുടെ മൊഴി എടുത്തിരുന്നു.

SCROLL FOR NEXT