KERALA

എറണാകുളത്ത് ധനകാര്യ സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ്

എപിഐ ഗേറ്റ് വേയില്‍ കടന്നുകയറി തട്ടിയത് 19 ലക്ഷത്തോളം രൂപ

Author : ന്യൂസ് ഡെസ്ക്

എറണാകുളം : എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'മുത്തൂറ്റ് ഗ്ലോബല്‍ യുകെ' എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് സൈബര്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. 18,99,986 രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്. നവംബർ 24 രാത്രി 11 മണി മുതൽ 25ന് ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് തട്ടിപ്പ് നടന്നത്.

കമ്പനി ഉപയോഗിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ എപിഐ ഗേറ്റ്വേയില്‍ അനധികൃതമായി കടന്നുകയറിയാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് ഏഴ് എക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്. ഇവ ട്രെയ്‌സ് ചെയ്യുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു.

SCROLL FOR NEXT