തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഡിഎ കുടിശ്ശിക മുന്‍കാല പ്രാബല്യതോടെ അനുവദിച്ച് ഉത്തരവായി. യുജിസി, എഐസിടിഇ, മെഡിക്കല്‍ എജുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതോടെ അനുവദിച്ചു. മാര്‍ച്ച് മാസത്തോടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കും എന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവായത്.
ഡിഎ, ഡിആര്‍ കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് എന്നതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളത്തില്‍ തന്നെ വര്‍ധനയുണ്ടാകും.