വയനാട്: കൃഷിയിടത്തിൽ യുവാവ് മരിച്ചത് കാട്ടാന ആക്രമണത്തിൽ എന്ന് സ്ഥിരീകരണം. മരണകാരണം ആന്തരിക അവയവങ്ങളിലെ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വടക്കനാട് സ്വദേശി രജീവിൻ്റെ ഇടുപ്പെല്ലും ശ്വാസകോശവും തകന്നിരുന്നു. രക്തസ്രാവവും കണ്ടെത്തി.
രജീവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. ആദ്യ ഘട്ടത്തിൽ ആറ് ലക്ഷം രൂപ കൈമാറും. കുടുംബത്തിൽ ഒരാൾക്ക് താൽകാലിക ജോലി നൽകാൻ തീരുമാനമായി. ആനയെ തുരത്താനുള്ള നടപടികൾ ഇന്ന് തന്നെ സ്വകരിക്കുമെന്ന് നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. ജയ അറിയിച്ചു. ബന്ധുക്കളും നാട്ടുകാരും ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ വടക്കനാട് സ്വദേശി രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനടുത്തുള്ള പറമ്പിൽ ആണ് രജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് വീണ് കിടക്കുന്നത് കണ്ടത്. സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു.