പ്രതീകാത്മക ചിത്രം Source; Freepik
KERALA

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി

പുരുഷൻ്റേതെന്ന് തോന്നിക്കുന്ന മൃതദേഹമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പന്തിരങ്കാവിനു സമീപം കോഴിക്കോടൻ കുന്നിൽ ആളൊഴിഞ്ഞ പറമ്പിൽതൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റേത് എന്ന് തോന്നിക്കുന്ന മൃതദേഹമാണ് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അഴുകിയ നിലയിലാണ്ഇന്ന് മൂന്നുമണിയോടെ പരിസരവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ ആരാണ് മരിച്ചതെന്ന് കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽകാണാതായ ആളുകളെ കുറിച്ചുള്ള പരാതികൾ ഒന്നും അടുത്തദിവസം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അഴുകിയ നിലയിലുമാണ്.

SCROLL FOR NEXT