കോഴിക്കോട്: ദുബായില്‍ കുത്തേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മധുര ബസാര്‍ സ്വദേശി ജസീലിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ചെറുവണ്ണൂര്‍ തെക്കേ ജുമുഅത്ത് പള്ളിയിലാണ് ഖബറടക്കം.
ഏപ്രില്‍ 17നായിരുന്നു ജസീലിന് ദുബായില്‍ വച്ച് സുഹൃത്തിന്റെ കുത്തേല്‍ക്കുന്നത്. സുഹൃത്തുക്കളുടെ വാക്കു തര്‍ക്കം പരിഹരിക്കുന്നതിനിടെ ഒപ്പമുള്ള സുഹൃത്തില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു. ജസീലിന്റെ കഴുത്തിനാണ് കുത്തിയത്. പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്.
ഗുരുതരമായി പരിക്കേറ്റ ജസീലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ അല്‍ റാഷിദിയ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്.