പിഎം ശ്രീ Source: News Malayalam 24x7
KERALA

പിഎം ശ്രീയുമായി മുന്നോട്ട്; തീരുമാനം മന്ത്രിസഭാ ഉപസമിതി യോഗത്തിൽ

ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേരാനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. വകുപ്പ് തലത്തിൽ ലഭിച്ച രേഖകൾ കൃത്യമായി പഠിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സിലബസ്, സ്‌കൂൾ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയത്തിൽ രേഖകൾ പഠിച്ച ശേഷം കേന്ദ്രത്തെ സമീപിക്കും. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേരാനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്.

സമിതിയുടെ രണ്ടാമത്തെ യോഗമാണ് നിയമസഭാ സമ്മേളനത്തിന് ശേഷം ഇന്ന് ചേർന്നത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അതുകൊണ്ടുതന്നെ തുടർനടപടികൾ വേഗത്തിൽ ആക്കാൻ ആണ് സമിതിയുടെ നിലവിലെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, എക്സൈസ് മന്ത്രി എം. ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

SCROLL FOR NEXT