KERALA

പ്രതിപക്ഷ നേതാവിൻ്റെ 'പുതുയുഗ യാത്ര'യ്ക്ക് മുൻപ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കും: ദീപാ ദാസ് മുൻഷി

വിജയസാധ്യത മാത്രമാകും സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നിൽ ആദ്യ പട്ടിക പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

'നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ' എന്ന പേരിലാണ് പുതുയുഗ യാത്ര സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച്‌ ആറിന് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

കേരളത്തിൽ ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും. കൂടുതൽ പ്രവചനങ്ങൾക്കില്ലെന്നും ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും ദീപാ ദാസ് മുൻഷി അറിയിച്ചു. സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനിക്കാൻ നാളെ സ്ക്രീനിങ് കമ്മിറ്റി ചേരും. വിജയ സാധ്യത മാത്രമാകും സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്നും ദീപാ ദാസ് മുൻഷി കൂട്ടിച്ചേർത്തു.

SCROLL FOR NEXT