നെടുമ്പാശേരി വാഹനാപകടക്കേസ് അട്ടിമറിക്കാൻ നീക്കം 
KERALA

"നെടുമ്പാശേരി വാഹനാപകടക്കേസ് അട്ടിമറിക്കാൻ നീക്കം"; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

കുടുംബത്തിൻ്റെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടതെന്ന് ദേവികയുടെ ബന്ധുക്കൾ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വയനാട്: നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം ആവശ്യപ്പെട്ടു. സുഹൈല്‍ കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന് സംശയിക്കുന്നു. സുഹൈല്‍ മദ്യത്തിന് പുറമേ മയക്കുമരുന്നും ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും ദേവികയുടെ പിതാവ് പറഞ്ഞു.

പണമുള്ളതിനാൽ ഇയാൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. സ്ഥലം വിറ്റും, വായ്പ എടുത്തുമാണ് ദേവികയെ പഠിപ്പിച്ചത്. മൂന്നുനാലു മാസത്തിനകം ഗള്‍ഫിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു ദേവികയെന്നും മാതാപിതാക്കള്‍ പറഞ്ഞു.

സുഹൈലിൻ്റെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അതു പാടില്ല. കൊലക്കുറ്റത്തിന് തന്നെ കേസെടുക്കണമെന്ന് ദേവിക മാതാപിതാക്കൾ പറഞ്ഞു. പ്രതിക്ക് പണത്തിൻ്റെ ഹുങ്കും ധിക്കാരവുമാണ് പ്രകടമായത്.

ഇനി ഇതുപോലൊരു അവസ്ഥ മറ്റൊരു കുടംബത്തിനും ഉണ്ടാകരുത്. പൊലീസ് ഇതുവരെ നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. ഇത്ര വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിൽ ആണോ ഇടുക. കുട്ടികളുടെ ജയിലിൽ ആണോ കൈകാര്യം ചെയ്യേണ്ടതെന്നും ദേവികയുടെ കുടുംബം ചോദിച്ചു.

SCROLL FOR NEXT