തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയിൽ ഉള്ളവർ ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സേനയിലെ ക്രിമിനലുകൾക്ക് എതിരായ വകുപ്പുതല അന്വേഷണം വേഗത്തിലാക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി റവാഡ ചന്ദ്രശേഖറിൻ്റെ നിർദേശം. ഇന്ന് ഡിജിപി വിളിച്ചു ചേർത്ത പൊലീസ് യോഗത്തിലാണ് നിർദേശം നൽകിയത്.