KERALA

ധനരാജ് വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം

പിഴ അടച്ചില്ലെങ്കിൽ 5 വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂർ ധനരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും. കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 5 വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചിരുന്നു.വീട്ടിലേക്ക് അതിക്രമിച്ച് കയറിയതിനും 5 വർഷവും 4 മാസവും ശിക്ഷയും വിധിച്ചിട്ടുണ്ട്. ഈ ശിക്ഷ അനുഭവിച്ചതിന് ശേഷമായിരിക്കും ജീവപര്യന്തം തടവിലേക്ക് കടക്കുക.

2026 നവംബർ 23നാണ് കേസിൽ കോടതി വിധി പറഞ്ഞത്. കേസിലെ മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളുടെ ശിക്ഷ സംബന്ധിച്ച വിധിയാണ് ഇന്ന് പുറത്തുവന്നത്. ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് നിരീക്ഷിച്ച കോടതി ശിക്ഷാവിധിയിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT