Source: Screengrab
KERALA

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്ററൊട്ടിച്ചത് സിപിഐഎം ആണെന്ന് പറഞ്ഞിട്ടില്ല, ചെയ്തയാൾക്ക് മാനസിക പ്രശ്നമാണോയെന്ന് തീരുമാനിക്കേണ്ടത് ആശുപത്രി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

മന്ത്രി വി.എൻ. വാസവൻ എന്തിനാണ് ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ ഒട്ടിച്ചത് ശരിയാണോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മാപ്പ് പറയാൻ താൻ തയാറല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. പോസ്റ്ററൊട്ടിച്ചത് സിപിഐഎം ആണെന്ന് താൻ പറഞ്ഞില്ല. പോസ്റ്റർ ഒട്ടിച്ച ആൾക്ക് മാനസിക പ്രശ്നം ആണോയെന്ന് തീരുമാനിക്കേണ്ടത് ആശുപത്രിയിൽ നിന്നാണ്. മന്ത്രി വി.എൻ. വാസവൻ എന്തിനാണ് ഇതിൽ ഇങ്ങനൊരു സമീപനം സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു.

ഉമ്മൻ ചാണ്ടിയെ വേട്ടയാടി എന്നത് സത്യമല്ലേയെന്നും തിരുവഞ്ചൂർ ചോദിച്ചു. കണക്കുകളോടെ തനിക്ക് പറയാനാകും. ശവക്കല്ലറയിൽ നിന്ന് ഒന്നും വലിച്ചു കൊണ്ട് വരുന്നില്ല. കാരണം താൻ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നു. സിബിഐയ്ക്ക് മുന്നിലേയ്ക്ക് ഉമ്മൻ ചാണ്ടിയെ വലിച്ചെറിഞ്ഞു കൊടുത്തത് ആരാണെന്നും തിരുവഞ്ചൂർ ചോദിച്ചു.

നേരത്തെ മന്ത്രി വി.എൻ. വാസൻ തിരുവഞ്ചൂരിൻ്റെ പ്രസ്താവനയിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തിരുവഞ്ചൂർ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉയർത്തുന്നു. ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ വേദനിപ്പിച്ച ആളാണ് തിരുവഞ്ചൂർ. വേട്ടയാടൽ നടത്തിയ തിരുവഞ്ചൂർ തന്നെ ഇത് പറയുന്നത് ഭൂഷണം അല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

SCROLL FOR NEXT