കോൺഗ്രസ് എംപി ശശി തരൂരിനെ പ്രശംസിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ശശി തരൂരിനെ ഉള്‍ക്കൊള്ളാന്‍ പല ആളുകള്‍ക്കും വലിയ പ്രയാസമാണ്. ഉയരം കൂടിപ്പോയതാണ് ശശി തരൂരിന്റെ പ്രശ്നം. ശരാശരി ആളുകളുടെ ഉയരം എട്ട് ഇഞ്ച് വരെ പോകും. അതില്‍ കൂടുതല്‍ ഉയരം അധികം പേരില്‍ കാണാറില്ല. നല്ല ഉയരമുള്ള ആളുകള്‍ വന്നാല്‍ വലിയ പ്രശ്‌നമാണ്. ശശി തരൂരും ആ പ്രശ്‌നത്തിലാണ് പെട്ടിരിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
"അദ്ദേഹത്തിന് ഉയരം കൂടിപ്പോയി. സാധാരണ ഉയരം മാത്രം ഉണ്ടായിരുന്നെങ്കിൽ അങ്ങ് പോകുമായിരുന്നു. ഉള്ളിന്റെ ഉള്ളിൽ ശശി തരൂർ മലയാളിയാണ്. രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും രണ്ട് കയ്യും നീട്ടി മലയാളികൾ അദ്ദേഹത്തെ സ്വീകരിക്കണം. ശരാശരിക്കാരെ കൊണ്ടുള്ള സംഗതികൾ മതി എന്നാണ് നമ്മൾ സ്വയം പറയുന്നത്. മലയാളിയുടെ ശരിയായ സ്വഭാവം വെട്ടിനിരത്തലാണ്. ഏത് രംഗത്തും ആ പ്രവണതയുണ്ട്", അടൂർ ഗോപാലകൃഷ്ണൻ.
ആകാശം കാണാതെ ജീവിക്കുന്നവരാണ് മലയാളികൾ എന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സങ്കുചിതമായ സമീപനം അതുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി. കേശവദേവ് സ്മാരക പുരസ്കാര വിതരണ വേദിയിൽ വച്ചായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം.