കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം, തുടങ്ങി വകുപ്പുകളാണ് ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. സിനിമാ സെറ്റിൽ വച്ച് പീഡിപ്പിച്ചു എന്നാണ് രഞ്ജിത്തിനെതിരായ പരാതി. ഇടുക്കി എസ്‌പിയുടെ നിർദേശപ്രകാരമാണ് നടപടിയെടുത്തത്.
രണ്ട് ദിവസം മുൻപാണ് യുവതിയുടെ പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തെ സെറ്റിൽ വെച്ചാണ് മോശം അനുഭവം നേരിട്ടതെന്ന് പരാതിക്കാരി പറഞ്ഞു. ഡിജിപിക്കാണ് പരാതി നൽകിയത്. പിന്നീട് ഇത് കൊച്ചി സിറ്റി പൊലീസിലേക്ക് കൈമാറി. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്.