സംവിധായകൻ രഞ്ജിത്ത് 
KERALA

ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രി വിട്ടു

പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് ഉടനെത്തിക്കും. പരാതി വ്യാജമെന്നാണ് രഞ്ജിത്തിൻ്റെ പ്രതികരണം.

രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

SCROLL FOR NEXT