ജോർജ് കുര്യൻ Source: Facebook
KERALA

"മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകും"; ജോര്‍ജ് കുര്യനെതിരെ എന്‍ഡിഎയില്‍ പടയൊരുക്കം

മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർഥി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ എൻഡിഎ സ്ഥാനാർഥി ആകുന്നതിൽ ഒരു വിഭാഗത്തിന് അതൃപ്തി. മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർഥി വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ജാതി മത സമവാക്യങ്ങൾ പരിഗണിച്ച് സ്ഥാനാർഥി നിർണയം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ജോർജ് കുര്യൻ മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കാര്യവും ഇവർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർഥിയാവുന്നതിൽ അനുകൂല നിലപാട് ആണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.

SCROLL FOR NEXT