കൊച്ചി: കാതോലിക്കാബാവ പദവിയെ ചൊല്ലി കേരളത്തിലെ കത്തോലിക്കാ സഭയിൽ ഭിന്നത. സീറോ മലബാർ സീറോ മലങ്കര സഭകൾ തമ്മിലാണ് തർക്കം. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ക്ലിമ്മീസിൻ്റെ കാതോലിക്കാ ബാബാ എന്ന സ്ഥാനപ്പേരിനെ ചൊല്ലിയാണ് ഭിന്നത രൂക്ഷമായത്. മലങ്കര സഭയുടേത് സ്വയം പ്രഖ്യാപിത കാതോലിക്കാ പദവിയെന്ന് ഓർത്തഡോക്സ് യാക്കോബായ സഭകൾ വിമർശിച്ചു. സീറോ മലബാർ സഭയുടെ മുൻ തലവൻ കർദിനാൾ ജോർജ് ആലഞ്ചേരി നടത്തിയ പ്രസംഗത്തെത്തുടർന്നാണ് വിവാദമുണ്ടായത്. പ്രസംഗത്തിന് മറുപടിയുമായി സീറോ മലങ്കര സഭയുടെ മുഖപത്രമായ ക്രൈസ്തവ കാഹളവും രംഗത്തെത്തി.
കാതോലിക്ക ബാബ എന്ന നാമം വത്തിക്കാൻ നൽകിയിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം. അതേസമയം, സീറോ മലങ്കര സഭയുടെ മുഖപത്രമായ ക്രൈസ്തവ കാഹളത്തിന്റെ ഒക്ടോബർ ലക്കം മുഴുവൻ മാർ ആലഞ്ചേരിയുടെ പ്രസംഗത്തിനുള്ള മറുപടിയാണ്. മലങ്കര സഭയുടെ തളവൻ കാതോലിക്കാ ബാബ എന്ന ഇന്നും നാളെയും അറിയപ്പെടും. സ്വയം അങ്ങനെ ആ സ്ഥാനപ്പേര് സ്വീകരിക്കാൻ സീറോ മലങ്കര സഭയ്ക്ക് അധികാരം ഉണ്ടെന്നാണ് മുഖപത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നത്. ഉത്തരവാദിത്തപ്പെട്ടവർ തെറ്റായകാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ടാണ് മറുപടി പറയേണ്ടി വരുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.