KERALA

മദ്യനയം വരുംവരെ ബാർ ലൈസൻസ് പുതുക്കരുത്; ഉത്തരവിറക്കി എക്സൈസ് വകുപ്പ്

മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്നും നിലവിലെ അപേക്ഷകളിൽ തുടർനടപടി പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റയതിന് പിന്നാലെയാണ് വകുപ്പ് ഉത്തരവിറക്കിയത്. മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്നും നിലവിലെ അപേക്ഷകളിൽ തുടർനടപടി പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ. ജയശങ്കർ നിർദേശം നൽകി. ഇന്നലെയാണ് ജോയിൻ്റ് എക്സൈസ് കമ്മീഷണർമാർക്കും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഉത്തരവ് കൈമാറിയത്.

SCROLL FOR NEXT