KERALA

താമരശേരിയില്‍ ഗര്‍ഭിണിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി ഷാഹിദ് പൊലീസ് പിടിയില്‍

കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്‌മാന്‍ ആണ് പിടിയിലായത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്‌മാന്‍ ആണ് പിടിയിലായത്.

യുവതിയുടെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും നാല് ദിവസം വീട്ടില്‍ അടച്ചിട്ടതായുമാണ് പരാതി.

കോടഞ്ചേരി പെരുവില്ലി സ്വദേശിയാണ് പിടിയിലായ ഷാഹിദ് റഹ്‌മാന്‍. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

നിലവില്‍ യുവതി താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

SCROLL FOR NEXT